Sunday, June 10, 2007

ഇരുട്ടിന്റെ ആത്മാവ്‌

എം ടി യുടെ ഇരുട്ടിന്റെ ആത്മാവ്‌ എന്ന കഥയെ ആസ്പദമാക്കിയുള്ള കവിത ആ വലിയ കലാകാരന്‌ സമര്‍ പ്പിച്ച് കൊണ്ട്.

ഇരുട്ടിലുരുകും മെഴുകുതിരി
പോലെയെന്‍ ഹൃദയത്തിലിറ്റു
വീഴുന്നാ നിലവിളികള്‍
ഇടനെഞ്ചുലക്കും വട്ടത്തിലലയ്ക്കുമാ
ആത്മാവിനെ ആരറിയുന്നു.

കിലുങ്ങുന്ന ചങ്ങലകളിളകുമ്പോള്‍
ഒലിക്കുന്നതിന്‍ തുമ്പിലൂടാ
വ്രണപ്പാടുകള്‍ ഇരുട്ടിലുയരു
മട്ടഹാസത്തിന്‍ ഒടുവില്‍
ഒരു ചെറു നൊമ്പരമായാ വാക്കുകള്‍
എനിക്ക് ഭ്രാന്തില്ലാ
എനിക്ക് ഭ്രാന്തില്ലാ -

കരളുരുകുമൊരിളം മനസ്സുണ്ടായിരുന്നതി-
ന്നകലുകയായറിഞ്ഞില്ല ഞാനും
ഇരുട്ട് ചിരിക്കുമാ ചായ്പ്പതിന്‍
കോണിലൊളിച്ച് നില്ക്കുമീ
ജീവനതിനും ഇളം കാറ്റിലിന്ന് നീറുമാ
വ്രണങ്ങളോരോന്നും അറിയില്ലവനതൊന്നും
ചിരിക്കും ചിലപ്പോഴവന്‍ പിന്നെതളര്‍ ന്നിരിക്കും
ഉറക്കെ കരയുമൊടുവില്‍
എനിക്ക് ഭ്രാന്തില്ലാ... എനിക്ക് ഭ്രാന്തില്ലാ ...

Thursday, June 7, 2007

തുമ്പ

പുലരിയിലൂറും
നിലാവിലിന്നു ഞാന്‍
ഇറങ്ങി നടന്നോരൊ
തൊടികള്‍ തോറും
കണടില്ല നിന്നേയെങ്ങും
ഓര്‍മയിലൊരു മുത്തുപോലെ...

അന്നു ഞാനെന്‍ കൂട്ടുകാരുമായി
എത്ര നുള്ളി നിന്‍ പൂവുകള്‍
ഓടിക്കിതച്ചെത്തും
ഞങ്ങളെ നോക്കിക്കൊണ്ടാ
വേലിക്കരികില്‍ നീ
നിന്നതോര്‍ത്തു ഞാന്‍

തിരു മുറ്റത്തെഴുതിയ
പൂക്കളങളില്‍ വെറും
കടലാസു പൂവുകള്‍ മാത്രം
ഊഞാലുറങ്ങും മര ച്ചില്ലകളില്‍
കളിച്ചൊരാ ബാല്യും അകന്ന-
തറിഞില്ല ഞാന്‍.

നിഴല്‍

ഇന്നലെ കണ്ടപ്പോള്‍
പറയാന്‍ തോന്നിയോരാ വാക്കുകള്‍
മറന്നതെന്തെന്നറിയില്ല
നിന്‍ മിഴിയിലൂറും നിനവിന്‍
തീരത്തു നില്‍ക്കുന്നു
ഞാനിന്നു മൂകം

പോകും വഴിയിലെല്ലാം
എന്‍ കൂടെ നീയെന്തിനു
പോരുന്നിതേകയായ്
കാണാന്‍ കൊതിച്ചോരു നേരം
പിന്നിലൊളിച്ചതും
അറിഞില്ല ഞാന്‍

ഉച്ചവെയിലിന്‍ നേരത്തെന്‍
ഇഷ്ട് തോഴിയായെന്‍
നെഞ്ചിലുറങി
ക്കിടന്നതെന്തെ നീ
സന്ധ്യ മയങിയ നേരം
കണ്ടില്ല എന്‍ തോഴിയേ
പിന്നെയെങും....