Sunday, February 21, 2010

ഒരു SMS പ്രണയം

അവര്‍ രാത്രികള്‍ പകലാക്കി,
പകലോ മൂങ്ങയെ പ്പോലെ മിഴിച്ചിരുന്നു.
പ്രണയം തളിര്‍ത്തു പൂത്തു കുരുപൊട്ടി.
പുരാണ ഇതിഹാസ
കഥകള്‍ പലതും രചിച്ചു,
ചിലത്‌ പമ്മന്റെ കഥകളെക്കാള്‍
മികച്ചിരുന്നു
കാര്‍ഡുരച്ചും ചാര്‍ജുചെയ്തും
കാലം തള്ളിനീക്കി.
ശേഷിപ്പിത്രമാത്രം
തേഞ്ഞ ബട്ടണും
ഓഞ്ഞ വിരലും
പിന്നെ ക്കുറെ അശ്ലീല മെസ്സേജുകളും.

3 comments:

ശ്രീകുമാര്‍ said...

"നീണ്ട ഇടവേളക്കു ശേഷം"

ഒരു SMS പ്രണയം

..:: അച്ചായന്‍ ::.. said...

തിരിച്ചു വരവ് സൂപ്പര്‍ ആക്കിയല്ലോ മച്ചാ ...

ബിഗു said...

ശ്രീ കലക്കി.