Friday, August 3, 2007

യക്ഷി

ഇരുള്‍മൂടിയ നിലാവിലന്നു ഞാന്‍
‍ഇലഞ്ഞിമര തണലിലൂടെ നടക്കവേ
ഇതള്‍വിട്ടു പൂത്തൊരാ പാലതന്‍
‍പൂമണം എന്നെ മയക്കവേ

ചെറുതായി ഉലഞ്ഞോ,
പലതന്‍ കൊമ്പില്‍നിന്നുയര്‍ന്നോ,
പാതിരാപക്ഷിതന്‍ ചിറകടി ഒച്ചകള്‍
‍നെന്ചിന്റെ ഉള്ളില്‍ ചിരിക്കുന്നു ചിലങ്കകള്‍

എന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ടോടി
മറഞ്ഞാ കരിമ്പൂച്ചകള്‍
‍എന്റെ മുമ്പേ നടക്കും നിഴല്‍
‍എന്നെ നോക്കി ഒരു മാത്ര ചിരിച്ചുവോ

കാലമുറങ്ങും പാറക്കെട്ടുകള്‍ക്കുള്ളില്‍-
നിന്നുരുകി ഒലിക്കുന്നു ചൊരപ്പാടുകള്‍
പിച്ചിചീന്തിയ പച്ചമാംസത്തിന്നരുകില്‍
‍നിന്നുച്ചത്തില്‍ കേട്ടുവോ അട്ടഹാസങ്ങള്‍

കൂര്‍ത്തപല്ലില്‍ നിന്നിറ്റിറ്റു
വീഴുന്നുചോരത്തുള്ളികള്‍
‍കണ്ടുഞാനെന്നിലുറങ്ങും
യക്ഷിയെ തെളിനീരുറവയില്‍