Thursday, June 7, 2007

നിഴല്‍

ഇന്നലെ കണ്ടപ്പോള്‍
പറയാന്‍ തോന്നിയോരാ വാക്കുകള്‍
മറന്നതെന്തെന്നറിയില്ല
നിന്‍ മിഴിയിലൂറും നിനവിന്‍
തീരത്തു നില്‍ക്കുന്നു
ഞാനിന്നു മൂകം

പോകും വഴിയിലെല്ലാം
എന്‍ കൂടെ നീയെന്തിനു
പോരുന്നിതേകയായ്
കാണാന്‍ കൊതിച്ചോരു നേരം
പിന്നിലൊളിച്ചതും
അറിഞില്ല ഞാന്‍

ഉച്ചവെയിലിന്‍ നേരത്തെന്‍
ഇഷ്ട് തോഴിയായെന്‍
നെഞ്ചിലുറങി
ക്കിടന്നതെന്തെ നീ
സന്ധ്യ മയങിയ നേരം
കണ്ടില്ല എന്‍ തോഴിയേ
പിന്നെയെങും....

1 comment:

നിരക്ഷരന്‍ said...

കൊച്ചുകൊച്ചു വരികളിലൂടെയുള്ള താങ്കളുടെ കൊച്ചുകൊച്ചു കവിതകള്‍ എല്ലാം ആസ്വദിച്ച് വായിച്ചു. ആശംസകള്‍