Sunday, June 10, 2007

ഇരുട്ടിന്റെ ആത്മാവ്‌

എം ടി യുടെ ഇരുട്ടിന്റെ ആത്മാവ്‌ എന്ന കഥയെ ആസ്പദമാക്കിയുള്ള കവിത ആ വലിയ കലാകാരന്‌ സമര്‍ പ്പിച്ച് കൊണ്ട്.

ഇരുട്ടിലുരുകും മെഴുകുതിരി
പോലെയെന്‍ ഹൃദയത്തിലിറ്റു
വീഴുന്നാ നിലവിളികള്‍
ഇടനെഞ്ചുലക്കും വട്ടത്തിലലയ്ക്കുമാ
ആത്മാവിനെ ആരറിയുന്നു.

കിലുങ്ങുന്ന ചങ്ങലകളിളകുമ്പോള്‍
ഒലിക്കുന്നതിന്‍ തുമ്പിലൂടാ
വ്രണപ്പാടുകള്‍ ഇരുട്ടിലുയരു
മട്ടഹാസത്തിന്‍ ഒടുവില്‍
ഒരു ചെറു നൊമ്പരമായാ വാക്കുകള്‍
എനിക്ക് ഭ്രാന്തില്ലാ
എനിക്ക് ഭ്രാന്തില്ലാ -

കരളുരുകുമൊരിളം മനസ്സുണ്ടായിരുന്നതി-
ന്നകലുകയായറിഞ്ഞില്ല ഞാനും
ഇരുട്ട് ചിരിക്കുമാ ചായ്പ്പതിന്‍
കോണിലൊളിച്ച് നില്ക്കുമീ
ജീവനതിനും ഇളം കാറ്റിലിന്ന് നീറുമാ
വ്രണങ്ങളോരോന്നും അറിയില്ലവനതൊന്നും
ചിരിക്കും ചിലപ്പോഴവന്‍ പിന്നെതളര്‍ ന്നിരിക്കും
ഉറക്കെ കരയുമൊടുവില്‍
എനിക്ക് ഭ്രാന്തില്ലാ... എനിക്ക് ഭ്രാന്തില്ലാ ...

2 comments:

ക്യാമറക്കണ്ണുമായ് | Girish babu said...

കൂട്ടുകാരാ........ഇരുട്ടിനെ കുറിച്ചു വളരെ നന്നായി എഴുതീട്ടുണ്ടെല്ലൊ.........എനിക്കിഷ്ട്ട്പെട്ടു കേട്ടോ......

നിരക്ഷരൻ said...

ഇഷ്ടായി.