Wednesday, February 6, 2008

എന്റെ സഖി (പുതുമഴ)

പൊഴിയുന്നുവോ ഇന്നും
നിന്റെ മിഴിനീര്‍ തുള്ളികള്‍.
ഇരുളടഞ്ഞ ഗോവണിക്കോണിലെ
ജാലകത്തിന്നരുകിലായി
എന്നെയും നോക്കി നീ വിതുമ്പിയോ.
ആര്‍ദ്രമാം നിന്റെ ഇളം
തലോടലില്‍ കൊഴിഞ്ഞതെത്ര യാമങ്ങള്‍.
നിന്റെ കുളിരില്‍ എന്റെ ബാല്യം
ഓടിനടന്നെത്ര തൊടികളില്‍.
കാര്‍മേഘച്ചുരുളഴിഞ്ഞതില്‍നിന്നുതിരും
നിന്‍ പുന്ചിരികായി
കാത്തിരിപ്പൂ ഞാനിന്നും ഉമ്മറത്തിണ്ണയില്‍.
ഇന്നു നീ വന്നു ചേരുമെങ്കില്‍
‍നിന്റെ പാട്ടില്‍ ഞാനുറങ്ങീടും
രാവുണരോളവും.

1 comment:

നിരക്ഷരൻ said...

ഒരു വേഴാമ്പലായ് കാത്തിരിക്കൂ...
അവള്‍ വരും. വരാതിരിക്കില്ല.