മുടി നീട്ടി വളര്‍ത്തിയതവന്‍,
പറ്റെ മുറിച്ചതവള്‍.
അന്ന നടയുമായി അവന്‍,
അട്ടഹാസവുമായി അവള്‍.
ഹാസ്യം പകരാന്‍,
വിദൂഷകര്‍ മൂന്നുപേര്‍ വേറെയും.
കഥ അറിയാതെ
സദസ്സ് ആര്‍ത്തുചിരിച്ചു
കൈഅടിച്ചു
സമ്മാനം കിട്ടിയവര്‍
കൊട്ടാരത്തില്‍ താമസമാക്കി
കിട്ടാത്തവര്‍ കരഞ്ഞു കരയിച്ചു.
അന്തം വിട്ടിരുന്നവര്‍ക്കും
SMS അയച്ചവര്‍ക്കും
കൊട്ടാരം വക ചാട്ടവാര്‍ കൊണ്ട്
ആറടിയും പിഴയും.
Showing posts with label kavitha. Show all posts
Showing posts with label kavitha. Show all posts
Sunday, February 21, 2010
ഒരു SMS പ്രണയം
അവര്‍ രാത്രികള്‍ പകലാക്കി,
പകലോ മൂങ്ങയെ പ്പോലെ മിഴിച്ചിരുന്നു.
പ്രണയം തളിര്‍ത്തു പൂത്തു കുരുപൊട്ടി.
പുരാണ ഇതിഹാസ
കഥകള്‍ പലതും രചിച്ചു,
ചിലത് പമ്മന്റെ കഥകളെക്കാള്‍
മികച്ചിരുന്നു
കാര്‍ഡുരച്ചും ചാര്‍ജുചെയ്തും
കാലം തള്ളിനീക്കി.
ശേഷിപ്പിത്രമാത്രം
തേഞ്ഞ ബട്ടണും
ഓഞ്ഞ വിരലും
പിന്നെ ക്കുറെ അശ്ലീല മെസ്സേജുകളും.
പകലോ മൂങ്ങയെ പ്പോലെ മിഴിച്ചിരുന്നു.
പ്രണയം തളിര്‍ത്തു പൂത്തു കുരുപൊട്ടി.
പുരാണ ഇതിഹാസ
കഥകള്‍ പലതും രചിച്ചു,
ചിലത് പമ്മന്റെ കഥകളെക്കാള്‍
മികച്ചിരുന്നു
കാര്‍ഡുരച്ചും ചാര്‍ജുചെയ്തും
കാലം തള്ളിനീക്കി.
ശേഷിപ്പിത്രമാത്രം
തേഞ്ഞ ബട്ടണും
ഓഞ്ഞ വിരലും
പിന്നെ ക്കുറെ അശ്ലീല മെസ്സേജുകളും.
Sunday, August 24, 2008
ഹര്‍ത്താല്‍ ഓണം
കുത്തരിച്ചോറില്ല.
വെറുതെ തിളയ്ക്കാന്‍ ഇറ്റു വെള്ളമില്ല.
മുങ്ങിക്കുളിക്കുവാന്‍ പുഴകളില്ല.
പുത്തനുടുപ്പുകളൊന്നുമില്ലാ..
പുലരിയില്‍ നുള്ളുവാന്‍ പൂക്കളില്ല.
മുറ്റത്തു മുത്തപ്പന്‍ വന്നതില്ല.
പുള്ളുവന്‍ പാട്ടുകള്‍ ഓര്‍ത്തതില്ല.
കൊട്ടും കുരവയുമെങ്ങുമില്ലാ..
തിരുവാതിര പാട്ടിന്‍ താളമില്ല.
കൂട്ടിന്നൊരു പുലിക്കളിപോലുമില്ല.
പാടേ മുറിച്ചൊരാ പ്ലാവിന്റെ കൊമ്പില്‍
തൂങ്ങിയൊരു ഊഞ്ഞാലിന്‍ ഒര്‍മമാത്രം.
ഇന്നലെ പെയ്തോരാ മഴയെ
ചൊല്ലിയെന്‍ നാട്ടിലെങ്ങും
"ഇന്നു ഹര്‍ത്താല്‍ മാത്രം..."
വെറുതെ തിളയ്ക്കാന്‍ ഇറ്റു വെള്ളമില്ല.
മുങ്ങിക്കുളിക്കുവാന്‍ പുഴകളില്ല.
പുത്തനുടുപ്പുകളൊന്നുമില്ലാ..
പുലരിയില്‍ നുള്ളുവാന്‍ പൂക്കളില്ല.
മുറ്റത്തു മുത്തപ്പന്‍ വന്നതില്ല.
പുള്ളുവന്‍ പാട്ടുകള്‍ ഓര്‍ത്തതില്ല.
കൊട്ടും കുരവയുമെങ്ങുമില്ലാ..
തിരുവാതിര പാട്ടിന്‍ താളമില്ല.
കൂട്ടിന്നൊരു പുലിക്കളിപോലുമില്ല.
പാടേ മുറിച്ചൊരാ പ്ലാവിന്റെ കൊമ്പില്‍
തൂങ്ങിയൊരു ഊഞ്ഞാലിന്‍ ഒര്‍മമാത്രം.
ഇന്നലെ പെയ്തോരാ മഴയെ
ചൊല്ലിയെന്‍ നാട്ടിലെങ്ങും
"ഇന്നു ഹര്‍ത്താല്‍ മാത്രം..."
Monday, April 28, 2008
പ്രതീക്ഷ
ഓരോ തിരകള്‍ അകലുമ്പോഴും
നീയായെത്തുന്ന തിരയെയും
കാത്തു ഞാനീ തീരത്തുണ്ടാവും
മണല്‍ ഉണങ്ങുമ്പോഴും
നിലാവകലുമ്പോഴും
നിന്റെ കാല്പ്പാടുകള്‍
തേടി ഞാനിരിക്കും
എന്റെ ചെവികളിലേക്കാഴ്ന്നിറങ്ങുന്ന
ഓരോ ശബ്ദവും നിന്റെ
അധരത്തില്‍ നിന്നും കൊഴിഞ്ഞതാവണെ
എന്നു ഞാന്‍ കൊതിക്കും
പൊഴിയുന്ന ഓരോ മഴത്തുള്ളികളിലും
നിന്റെ മുഖം ഞാന്‍ കാത്തിരുന്നു
നീയെത്താത്ത ഓരോ നിമിഷവും
എന്റെ കണ്‍കോണുകളിലൊരു
മിഴിനീരായി നീ ഒലിച്ചിറങ്ങും
നീയായെത്തുന്ന തിരയെയും
കാത്തു ഞാനീ തീരത്തുണ്ടാവും
മണല്‍ ഉണങ്ങുമ്പോഴും
നിലാവകലുമ്പോഴും
നിന്റെ കാല്പ്പാടുകള്‍
തേടി ഞാനിരിക്കും
എന്റെ ചെവികളിലേക്കാഴ്ന്നിറങ്ങുന്ന
ഓരോ ശബ്ദവും നിന്റെ
അധരത്തില്‍ നിന്നും കൊഴിഞ്ഞതാവണെ
എന്നു ഞാന്‍ കൊതിക്കും
പൊഴിയുന്ന ഓരോ മഴത്തുള്ളികളിലും
നിന്റെ മുഖം ഞാന്‍ കാത്തിരുന്നു
നീയെത്താത്ത ഓരോ നിമിഷവും
എന്റെ കണ്‍കോണുകളിലൊരു
മിഴിനീരായി നീ ഒലിച്ചിറങ്ങും
Sunday, February 17, 2008
മരണം
പതിരാവിലീ പെരുമഴയത്ത്,
ആരീ വതിലില്‍ മുട്ടിവിളിപ്പൂ.
മരണമാണതെന്നുറച്ചവന്‍
ഇരുട്ടിലിരുന്നു വിറക്കുമ്പോള്‍,
അറിയതെ തുടിക്കുമാ നെഞ്ചില്‍
കയ്യുകള്‍ ചേര്‍ത്തിരുന്നു പോയീ.
ജാലക തിരശീല നീങ്ങിയപ്പോള്‍,
ഒരു മാത്ര കണ്ടു കറുത്തോരു-
നിഴലാ വാതില്‍ പടിയിലനങ്ങുന്നു.
ഇരുളടഞ്ഞ മുറിയിലൂടെ ഓടവെ
തട്ടിവീണുടഞ്ഞൂ മീനുകള്‍
നീന്തിത്തുടിച്ചൊരാ ചില്ലുപാത്രം .
കാല്‍ തെറ്റിവീണതിന്‍ മീതെ
നെഞ്ചില്‍ തറച്ചോരു ചില്ലുമായി
ചിതറിത്തെറിച്ച മീനിനൊപ്പം
പിടയ്ക്കുമ്പോള്‍ കണ്ടു വീണ്ടും
അവനാ രൂപത്തെ ഒഴുകി മാറിയ
തിരശീലയിലൂടെ മഴയത്തു വന്നോരാ
കൊള്ളിമീനിനാല്‍
....."ഒരു നിലവുപോലെ ...
......സ്വന്തം പ്രണയിനിയെ...."
ആരീ വതിലില്‍ മുട്ടിവിളിപ്പൂ.
മരണമാണതെന്നുറച്ചവന്‍
ഇരുട്ടിലിരുന്നു വിറക്കുമ്പോള്‍,
അറിയതെ തുടിക്കുമാ നെഞ്ചില്‍
കയ്യുകള്‍ ചേര്‍ത്തിരുന്നു പോയീ.
ജാലക തിരശീല നീങ്ങിയപ്പോള്‍,
ഒരു മാത്ര കണ്ടു കറുത്തോരു-
നിഴലാ വാതില്‍ പടിയിലനങ്ങുന്നു.
ഇരുളടഞ്ഞ മുറിയിലൂടെ ഓടവെ
തട്ടിവീണുടഞ്ഞൂ മീനുകള്‍
നീന്തിത്തുടിച്ചൊരാ ചില്ലുപാത്രം .
കാല്‍ തെറ്റിവീണതിന്‍ മീതെ
നെഞ്ചില്‍ തറച്ചോരു ചില്ലുമായി
ചിതറിത്തെറിച്ച മീനിനൊപ്പം
പിടയ്ക്കുമ്പോള്‍ കണ്ടു വീണ്ടും
അവനാ രൂപത്തെ ഒഴുകി മാറിയ
തിരശീലയിലൂടെ മഴയത്തു വന്നോരാ
കൊള്ളിമീനിനാല്‍
....."ഒരു നിലവുപോലെ ...
......സ്വന്തം പ്രണയിനിയെ...."
Wednesday, February 6, 2008
ഉറക്കം
ഉറക്കങ്ങള്‍ ഉണരാന്‍
ഇനിയും കഴിഞ്ഞില്ലെങ്കിലെന്നു
കരുതിയവള്‍ ഉറങ്ങാതെ
ഉറക്കം നടിച്ചു കിടന്നു.
കാല്‍ പെരുമറ്റം കേട്ടവള്‍
ഉറക്കമാണു വരുന്നതെന്നോര്‍ത്തു
കണ്ണുകള്‍ മുറുക്കെ അടച്ചുപോയി
ഉറക്കത്തെ പേടിച്ചില്ലൊരിക്കലും
ഉണര്‍ന്നതുമില്ലിന്നീ നേരം വരയ്ക്കും.
ഇനിയും കഴിഞ്ഞില്ലെങ്കിലെന്നു
കരുതിയവള്‍ ഉറങ്ങാതെ
ഉറക്കം നടിച്ചു കിടന്നു.
കാല്‍ പെരുമറ്റം കേട്ടവള്‍
ഉറക്കമാണു വരുന്നതെന്നോര്‍ത്തു
കണ്ണുകള്‍ മുറുക്കെ അടച്ചുപോയി
ഉറക്കത്തെ പേടിച്ചില്ലൊരിക്കലും
ഉണര്‍ന്നതുമില്ലിന്നീ നേരം വരയ്ക്കും.
എന്റെ സഖി (പുതുമഴ)
പൊഴിയുന്നുവോ ഇന്നും
നിന്റെ മിഴിനീര്‍ തുള്ളികള്‍.
ഇരുളടഞ്ഞ ഗോവണിക്കോണിലെ
ജാലകത്തിന്നരുകിലായി
എന്നെയും നോക്കി നീ വിതുമ്പിയോ.
ആര്‍ദ്രമാം നിന്റെ ഇളം
തലോടലില്‍ കൊഴിഞ്ഞതെത്ര യാമങ്ങള്‍.
നിന്റെ കുളിരില്‍ എന്റെ ബാല്യം
ഓടിനടന്നെത്ര തൊടികളില്‍.
കാര്‍മേഘച്ചുരുളഴിഞ്ഞതില്‍നിന്നുതിരും
നിന്‍ പുന്ചിരികായി
കാത്തിരിപ്പൂ ഞാനിന്നും ഉമ്മറത്തിണ്ണയില്‍.
ഇന്നു നീ വന്നു ചേരുമെങ്കില്‍
നിന്റെ പാട്ടില്‍ ഞാനുറങ്ങീടും
രാവുണരോളവും.
നിന്റെ മിഴിനീര്‍ തുള്ളികള്‍.
ഇരുളടഞ്ഞ ഗോവണിക്കോണിലെ
ജാലകത്തിന്നരുകിലായി
എന്നെയും നോക്കി നീ വിതുമ്പിയോ.
ആര്‍ദ്രമാം നിന്റെ ഇളം
തലോടലില്‍ കൊഴിഞ്ഞതെത്ര യാമങ്ങള്‍.
നിന്റെ കുളിരില്‍ എന്റെ ബാല്യം
ഓടിനടന്നെത്ര തൊടികളില്‍.
കാര്‍മേഘച്ചുരുളഴിഞ്ഞതില്‍നിന്നുതിരും
നിന്‍ പുന്ചിരികായി
കാത്തിരിപ്പൂ ഞാനിന്നും ഉമ്മറത്തിണ്ണയില്‍.
ഇന്നു നീ വന്നു ചേരുമെങ്കില്‍
നിന്റെ പാട്ടില്‍ ഞാനുറങ്ങീടും
രാവുണരോളവും.
Subscribe to:
Posts (Atom)
