Sunday, August 24, 2008

ഹര്‍ത്താല്‍ ഓണം

കുത്തരിച്ചോറില്ല.
വെറുതെ തിളയ്ക്കാന്‍ ഇറ്റു വെള്ളമില്ല.
മുങ്ങിക്കുളിക്കുവാന്‍ പുഴകളില്ല.
പുത്തനുടുപ്പുകളൊന്നുമില്ലാ..
പുലരിയില്‍ നുള്ളുവാന്‍ പൂക്കളില്ല.
മുറ്റത്തു മുത്തപ്പന്‍ വന്നതില്ല.
പുള്ളുവന്‍ പാട്ടുകള്‍ ഓര്‍ത്തതില്ല.
കൊട്ടും കുരവയുമെങ്ങുമില്ലാ..
തിരുവാതിര പാട്ടിന്‍ താളമില്ല.
കൂട്ടിന്നൊരു പുലിക്കളിപോലുമില്ല.
പാടേ മുറിച്ചൊരാ പ്ലാവിന്റെ കൊമ്പില്‍
തൂങ്ങിയൊരു ഊഞ്ഞാലിന്‍ ഒര്‍മമാത്രം.
ഇന്നലെ പെയ്തോരാ മഴയെ
ചൊല്ലിയെന്‍ നാട്ടിലെങ്ങും
"ഇന്നു ഹര്‍ത്താല്‍ മാത്രം..."

8 comments:

ശ്രീകുമാര്‍ said...

"ഹര്‍ത്താല്‍ ഓണം"

Unknown said...

Real thing that what is happening in our "God's Own Country’
I loved the last 2 Lines

..:: അച്ചായന്‍ ::.. said...

തകര്‍ത്തു മോനേ തകര്‍ത്തു .. വളരെ സത്യമായ കാര്യങ്ങള്‍
വായിക്കാന്‍ നല്ല ഒഴുക്ക് കിട്ടി .. പിന്നെ വായനയില്‍ പണ്ടത്തെ
കാര്യങ്ങള്‍ അറിയാതെ ഓര്‍ത്തും പോയെ .. കൊള്ളാം അടിപൊളി
എന്തായാലും ഹര്‍ത്താല്‍ എങ്കില്‍ ഹര്‍ത്താല്‍ പിടി ഒരു ഹര്‍ത്താല്‍ ഓണാശംസ

നരിക്കുന്നൻ said...

കിടിലൻ മാഷേ.....

പുലിക്കളി ഇല്ലങ്കിലെന്താ, നല്ല വടിവാൾ വെച്ചുള്ള കീറല് നടക്കുണുണ്ടല്ലോ.....

ആശംസകൾ

ആശിഷ രാജേഷ് said...

വളരെ നന്നായിരിക്കുന്നു.

chithrakaran ചിത്രകാരന്‍ said...

ഹര്‍ത്താല്‍ ഭീരുക്കളായ മലയാളികള്‍ക്ക് ഓണമായി മാറുന്നു !!!
നന്നായിരിക്കുന്നു.

നിരക്ഷരൻ said...

ആനുകാലികം. നന്നായി.

ബിഗു said...

nice