Wednesday, June 25, 2008

ഭ്രാന്ത്‌....

ഇടിമിന്നലമര്‍ന്ന മഴയിലന്നു
പൈക്കിടാവുമായി തൊടിയിലൂടോടവേ
അമ്മ ചൊല്ലി.. "നിനക്കു ഭ്രാന്താണ്‌"................

നിലാവകന്നോരിടവഴിയിലെന്‍
സഖിതന്‍ ചാരത്തണയാന്‍ നടക്കവേ
എന്‍ തോഴനും ചൊല്ലി...
നിനക്കെന്താ ഭ്രാന്തുണ്ടോ............

പീടികതിണ്ണയിലൊരു മൂലയില്‍
കുറിച്ച കണക്കുകള്‍ക്കു കിട്ടിയ
തുട്ടുകള്‍ പോരെന്നു തോന്നി
അതു തട്ടിക്കളഞ്ഞപ്പോളെന്‍
നാട്ടാരും ചൊല്ലി.. ഇവനെന്താ ഭ്രാന്തുണ്ടോ....

എന്റെ വിളിക്കായി കാതോര്‍ത്തീ
കീറിയ പായയിലിന്ന്‌ ആശുപത്രി വരാന്തയില്‍
ക്കിടക്കുമ്പോള്‍ മനസിലോടിയതിതേ ചൊദ്യം
എനിക്കെന്താ ഭ്രാന്തുണ്ടോ...............

10 comments:

പാമരന്‍ said...

ഞാന്‍ പറഞ്ഞതിങ്ങനെ.. ഭ്രാന്ത്‌

കുരാക്കാരന്‍ ..! said...

നിലാവില്ലാത്ത ഇടവഴിയില്‍, സഖിയുടെ ചാരത്തണയാന്‍ പോവുമ്പോള്‍ എന്തിനാ മാഷേ കൂട്ടുകാരനെ വിളിച്ചോണ്ട് പോവുന്നെ, പുള്ളി ഭ്രാന്ത് എന്നെല്ലാ പറയു...

നന്നായിട്ടുണ്ട്,, ആശംസകള്‍

സിനി said...

നന്നാ‍യിരിക്കുന്നു.
ആസ്വദിച്ചു വായിച്ചു.

സത്യത്തില്‍ ഉണ്ടൊ?
:)

NITHYAN said...

ലോകത്തിന്‌ ഭ്രാന്തിളകിയാല്‍ പിന്നെ ജീവിക്കാന്‍ ഏറ്റവും നല്ല അവസ്ഥ ഭ്രാന്താണ്‌. അഭിവാദ്യങ്ങള്‍

..:: അച്ചായന്‍ ::.. said...

ഡാ കൊള്ളാം ... പുലികള്‍ തകര്‍ക്കുവ അല്ലേ :D ഞാന്‍ വിട്ട ശേഷം നല്ല പുരോഗമനം ഉണ്ട് അല്ലെ ;) ചുമ്മാ , കൊള്ളാം അടിപൊളി ഡാ .. പിന്നെ എനിക്കറിയാം ഇതു സത്യം ആണ് എന്ന് :D
pinne nammude blog ninte listil edane
http://achayan-s.blogspot.com/

Ranjith chemmad / ചെമ്മാടൻ said...

ഭ്രാന്തുണ്ടോ...............
ഏയ്...
അല്ല ഉണ്ടോ?
ഏയ്...

siva // ശിവ said...

ഈ വരികളിലെ ചിന്തകള്‍ ഇഷ്ടമായി....ഭ്രാന്ത് എത്ര സുഖകരമായ അവസ്ഥയാണെന്ന് അറിയാമോ...

OAB/ഒഎബി said...

നല്ല രസമുള്ള പിരാന്ത്..
ശിവ... അനുഭവമുണ്ടൊ?.

ശ്രീ said...

:)

നിരക്ഷരൻ said...

എല്ലാവര്‍ക്കും ഉണ്ട് ഇച്ചിരി ഭ്രാന്ത്. അതില്ലാത്തവനാണ് ഭ്രാന്ത്.