Monday, April 28, 2008

പ്രതീക്ഷ

ഓരോ തിരകള്‍ അകലുമ്പോഴും
നീയായെത്തുന്ന തിരയെയും
കാത്തു ഞാനീ തീരത്തുണ്ടാവും
മണല്‍ ഉണങ്ങുമ്പോഴും
നിലാവകലുമ്പോഴും
നിന്റെ കാല്പ്പാടുകള്‍
തേടി ഞാനിരിക്കും
എന്റെ ചെവികളിലേക്കാഴ്ന്നിറങ്ങുന്ന
ഓരോ ശബ്ദവും നിന്റെ
അധരത്തില്‍ നിന്നും കൊഴിഞ്ഞതാവണെ
എന്നു ഞാന്‍ കൊതിക്കും
പൊഴിയുന്ന ഓരോ മഴത്തുള്ളികളിലും
നിന്റെ മുഖം ഞാന്‍ കാത്തിരുന്നു
നീയെത്താത്ത ഓരോ നിമിഷവും
എന്റെ കണ്‍കോണുകളിലൊരു
മിഴിനീരായി നീ ഒലിച്ചിറങ്ങും

5 comments:

ശ്രീകുമാര്‍ said...

പ്രതീക്ഷ

kurian said...

hmmmm good one sharikkum oru viraham ulkonda pole undu ;) oru vallatha akalchayude feeling :)
good one

Samuel said...

പ്രതീക്ഷ

Nalla kavita
vayechappol areyo prathikhichirikkunnapole

ജയേഷ് said...

ഇനിയും അവസാനിക്കാത്ത കാത്തിരിപ്പ്....നന്നായിട്ടുണ്ട്...ഒരു ഫീല്‍ ഉണ്ട്....എഴുതുക...

നിരക്ഷരന്‍ said...

പ്രതീക്ഷ നല്ലതാണ്.