Wednesday, April 2, 2008

ആത്മഹത്യ...

ഉരുകിയ മോഹങ്ങളൊഴുകുന്നു കണ്‍തടങ്ങളില്‍
പിടക്കുന്നു മുറുകിയ നരമ്പില്‍
പായുന്ന ചോര പോലും
തൊടിയിലോടിക്കളിച്ചൊരാ പൈതല്‍
ഇന്നുമ്മറത്തെരിയും തിരിക്കരുകിലുറങ്ങുന്നു
ചോര വര്‍ന്ന മുലയൂട്ടുമൊരമ്മതന്‍ തേങ്ങലടങ്ങിയോ..
പാതിവഴിയിലൊറ്റപ്പെട്ടു പോയൊരാ
മോഹസൌധം ഉയര്‍ന്നരുകില്‍ നില്‍ക്കുന്നു
തോരാതാര്‍ത്തലച്ച മഴയില്‍
മുങ്ങിയതെന്നുടെ സ്വപ്നങ്ങള്‍
പായുന്ന പുഴയിലൊഴുകിയകന്നു
പുത്തന്‍ കതിരു പൊങ്ങിയ പാടങ്ങള്‍
വയല്‍ വരമ്പിന്നൊരത്തൂര്‍ന്ന
കയറില്‍ പിടക്കുന്നതെന്നുടെ സ്വപ്നങ്ങള്‍.......

7 comments:

ശ്രീകുമാര്‍ said...

അത്മഹത്യ........

കാപ്പിലാന്‍ said...

വയല്‍ വരമ്പിന്നൊരത്തൂര്‍ന്ന
കയറില്‍ പിടക്കുന്നതെന്നുടെ സ്വപ്നങ്ങള്‍

good

ബാജി ഓടംവേലി said...

കൊള്ളാം......

..:: അച്ചായന്‍ ::.. said...

da good one :) enthu patti eppo motham maranam anallo ;)

Jayesh/ജയേഷ് said...

അവസാനത്തെ കച്ചിത്തുരുമ്പും നഷ്ടപ്പെട്ടവന്റെ വേദന..നന്നായി ആവിഷ്കരിച്ചിരിക്കുന്നു

Unknown said...

അത്മഹത്യ........

Kurian paranjathu sheriyanu ente atmartha suhurthe enthu patti ninakku entokkyo vedanakal manasil tingi nilkkunundallo

നിരക്ഷരൻ said...

ശോകമൂകം ആണല്ലോ കവിതകള്‍ പലതും ?