ഓരോ തിരകള്‍ അകലുമ്പോഴും
നീയായെത്തുന്ന തിരയെയും
കാത്തു ഞാനീ തീരത്തുണ്ടാവും
മണല്‍ ഉണങ്ങുമ്പോഴും
നിലാവകലുമ്പോഴും
നിന്റെ കാല്‍പ്പാടുകള്‍
തേടി ഞാനിരിക്കും
എന്റെ ചെവികളിലേക്കാഴ്ന്നിറങ്ങുന്ന
ഓരോ ശബ്ദവും നിന്റെ
അധരത്തില്‍ നിന്നും കൊഴിഞ്ഞതാവണെ
എന്നു ഞാന്‍ കൊതിക്കും
പൊഴിയുന്ന ഓരോ മഴത്തുള്ളികളിലും
നിന്റെ മുഖം ഞാന്‍ കാത്തിരുന്നു
നീയെത്താത്ത ഓരോ നിമിഷവും
എന്റെ കണ്‍കോണുകളിലൊരു
മിഴിനീരായി നീ ഒലിച്ചിറങ്ങും
Monday, April 28, 2008
Subscribe to:
Post Comments (Atom)
5 comments:
പ്രതീക്ഷ
hmmmm good one sharikkum oru viraham ulkonda pole undu ;) oru vallatha akalchayude feeling :)
good one
പ്രതീക്ഷ
Nalla kavita
vayechappol areyo prathikhichirikkunnapole
ഇനിയും അവസാനിക്കാത്ത കാത്തിരിപ്പ്....നന്നായിട്ടുണ്ട്...ഒരു ഫീല്‍ ഉണ്ട്....എഴുതുക...
പ്രതീക്ഷ നല്ലതാണ്.
Post a Comment