Thursday, June 7, 2007

തുമ്പ

പുലരിയിലൂറും
നിലാവിലിന്നു ഞാന്‍
ഇറങ്ങി നടന്നോരൊ
തൊടികള്‍ തോറും
കണടില്ല നിന്നേയെങ്ങും
ഓര്‍മയിലൊരു മുത്തുപോലെ...

അന്നു ഞാനെന്‍ കൂട്ടുകാരുമായി
എത്ര നുള്ളി നിന്‍ പൂവുകള്‍
ഓടിക്കിതച്ചെത്തും
ഞങ്ങളെ നോക്കിക്കൊണ്ടാ
വേലിക്കരികില്‍ നീ
നിന്നതോര്‍ത്തു ഞാന്‍

തിരു മുറ്റത്തെഴുതിയ
പൂക്കളങളില്‍ വെറും
കടലാസു പൂവുകള്‍ മാത്രം
ഊഞാലുറങ്ങും മര ച്ചില്ലകളില്‍
കളിച്ചൊരാ ബാല്യും അകന്ന-
തറിഞില്ല ഞാന്‍.

3 comments:

All Blog Spots said...

nice blog

Jayesh/ജയേഷ് said...

തിരു മുറ്റത്തെഴുതിയ
പൂക്കളങളില്‍ വെറും
കടലാസു പൂവുകള്‍ മാത്രം
ഊഞാലുറങും മര ച്ചില്ലകളില്‍
കളിച്ചൊരാ ബാല്യും അകന്ന-
തറിഞില്ല ഞാന്‍.

......
ഹൃദയസ്പര്‍ ശിയായ വരികള്‍

നിരക്ഷരൻ said...

തുമ്പയെപ്പറ്റി ഓര്‍ക്കുമ്പോഴേ നഷ്ടബാല്യം ഓര്‍മ്മ വരും.