Sunday, February 17, 2008

മരണം

പതിരാവിലീ പെരുമഴയത്ത്‌,
ആരീ വതിലില്‍ മുട്ടിവിളിപ്പൂ.
മരണമാണതെന്നുറച്ചവന്‍
ഇരുട്ടിലിരുന്നു വിറക്കുമ്പോള്‍,
അറിയതെ തുടിക്കുമാ നെഞ്ചില്‍
കയ്യുകള്‍ ചേര്‍ത്തിരുന്നു പോയീ.
ജാലക തിരശീല നീങ്ങിയപ്പോള്‍,
ഒരു മാത്ര കണ്ടു കറുത്തോരു-
നിഴലാ വാതില്‍ പടിയിലനങ്ങുന്നു.
ഇരുളടഞ്ഞ മുറിയിലൂടെ ഓടവെ
തട്ടിവീണുടഞ്ഞൂ മീനുകള്‍
നീന്തിത്തുടിച്ചൊരാ ചില്ലുപാത്രം .
കാല്‍ തെറ്റിവീണതിന്‍ മീതെ
നെഞ്ചില്‍ തറച്ചോരു ചില്ലുമായി
ചിതറിത്തെറിച്ച മീനിനൊപ്പം
പിടയ്ക്കുമ്പോള്‍ കണ്ടു വീണ്ടും
അവനാ രൂപത്തെ ഒഴുകി മാറിയ
തിരശീലയിലൂടെ മഴയത്തു വന്നോരാ
കൊള്ളിമീനിനാല്‍
....."ഒരു നിലവുപോലെ ...
......സ്വന്തം പ്രണയിനിയെ...."

8 comments:

സാക്ഷരന്‍ said...

വളരെ നല്ല കവിത
അഭിനന്ദനങ്ങള്

Unknown said...

hi sreee

Pranayini Maranamano ithil.. atho maranam aa meeninte jeevaneduthittu pranayiniye thirichu thanno.......

Enthayalum conceptum vaakkukalum kollaam enikkishtappettu....

...: അപ്പുക്കിളി :... said...

varikalishtamaayi....pakshe oru samsayam janikunnu....maranam pranayiniyude roopathilano...??? vimal paranjathu pole meeninte jeevaneduthu poya maranam pranayini ye thirichu thannatho....entho oru cheriya samsayam....enkilum nalla varikalku nandhi...

Jayesh/ജയേഷ് said...

പ്രണയവും മരണവും തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ട്...ഒന്നുകില്‍ ഇരുവരും പ്രണയിക്കുന്നു, ഇല്ലെങ്കില്‍ മരണപ്പെടുന്നു.ഇതിടയില്‍ നഷ്ടപ്പെടുന്ന മീനുകളായി നമ്മളും ...

ശ്രീനാഥ്‌ | അഹം said...

നന്നായി...

എതായാലും മരണത്തെ കുറിച്ച്‌ എഴുതിയില്ലെ, ഇവിടേ നോക്കൂ... http://maranam.wordpress.com

ഇതു ഞാനാണേ.... said...

good nannayirikkunnoo

Unknown said...

മരണം.... ....."ഒരു നിലവുപോലെ ...
......സ്വന്തം പ്രണയിനിയെ...."
ആശംസകള്‍... :)

നിരക്ഷരൻ said...

ഇനി കുറച്ച് സന്തോഷമുള്ള കാര്യങ്ങളെപ്പറ്റി എഴുതൂ മാഷേ... :)