പതിരാവിലീ പെരുമഴയത്ത്,
ആരീ വതിലില്‍ മുട്ടിവിളിപ്പൂ.
മരണമാണതെന്നുറച്ചവന്‍
ഇരുട്ടിലിരുന്നു വിറക്കുമ്പോള്‍,
അറിയതെ തുടിക്കുമാ നെഞ്ചില്‍
കയ്യുകള്‍ ചേര്‍ത്തിരുന്നു പോയീ.
ജാലക തിരശീല നീങ്ങിയപ്പോള്‍,
ഒരു മാത്ര കണ്ടു കറുത്തോരു-
നിഴലാ വാതില്‍ പടിയിലനങ്ങുന്നു.
ഇരുളടഞ്ഞ മുറിയിലൂടെ ഓടവെ
തട്ടിവീണുടഞ്ഞൂ മീനുകള്‍
നീന്തിത്തുടിച്ചൊരാ ചില്ലുപാത്രം .
കാല്‍ തെറ്റിവീണതിന്‍ മീതെ
നെഞ്ചില്‍ തറച്ചോരു ചില്ലുമായി
ചിതറിത്തെറിച്ച മീനിനൊപ്പം
പിടയ്ക്കുമ്പോള്‍ കണ്ടു വീണ്ടും
അവനാ രൂപത്തെ ഒഴുകി മാറിയ
തിരശീലയിലൂടെ മഴയത്തു വന്നോരാ
കൊള്ളിമീനിനാല്‍
....."ഒരു നിലവുപോലെ ...
......സ്വന്തം പ്രണയിനിയെ...."
Sunday, February 17, 2008
Wednesday, February 6, 2008
ഉറക്കം
ഉറക്കങ്ങള്‍ ഉണരാന്‍
ഇനിയും കഴിഞ്ഞില്ലെങ്കിലെന്നു
കരുതിയവള്‍ ഉറങ്ങാതെ
ഉറക്കം നടിച്ചു കിടന്നു.
കാല്‍ പെരുമറ്റം കേട്ടവള്‍
ഉറക്കമാണു വരുന്നതെന്നോര്‍ത്തു
കണ്ണുകള്‍ മുറുക്കെ അടച്ചുപോയി
ഉറക്കത്തെ പേടിച്ചില്ലൊരിക്കലും
ഉണര്‍ന്നതുമില്ലിന്നീ നേരം വരയ്ക്കും.
ഇനിയും കഴിഞ്ഞില്ലെങ്കിലെന്നു
കരുതിയവള്‍ ഉറങ്ങാതെ
ഉറക്കം നടിച്ചു കിടന്നു.
കാല്‍ പെരുമറ്റം കേട്ടവള്‍
ഉറക്കമാണു വരുന്നതെന്നോര്‍ത്തു
കണ്ണുകള്‍ മുറുക്കെ അടച്ചുപോയി
ഉറക്കത്തെ പേടിച്ചില്ലൊരിക്കലും
ഉണര്‍ന്നതുമില്ലിന്നീ നേരം വരയ്ക്കും.
എന്റെ സഖി (പുതുമഴ)
പൊഴിയുന്നുവോ ഇന്നും
നിന്റെ മിഴിനീര്‍ തുള്ളികള്‍.
ഇരുളടഞ്ഞ ഗോവണിക്കോണിലെ
ജാലകത്തിന്നരുകിലായി
എന്നെയും നോക്കി നീ വിതുമ്പിയോ.
ആര്‍ദ്രമാം നിന്റെ ഇളം
തലോടലില്‍ കൊഴിഞ്ഞതെത്ര യാമങ്ങള്‍.
നിന്റെ കുളിരില്‍ എന്റെ ബാല്യം
ഓടിനടന്നെത്ര തൊടികളില്‍.
കാര്‍മേഘച്ചുരുളഴിഞ്ഞതില്‍നിന്നുതിരും
നിന്‍ പുന്ചിരികായി
കാത്തിരിപ്പൂ ഞാനിന്നും ഉമ്മറത്തിണ്ണയില്‍.
ഇന്നു നീ വന്നു ചേരുമെങ്കില്‍
നിന്റെ പാട്ടില്‍ ഞാനുറങ്ങീടും
രാവുണരോളവും.
നിന്റെ മിഴിനീര്‍ തുള്ളികള്‍.
ഇരുളടഞ്ഞ ഗോവണിക്കോണിലെ
ജാലകത്തിന്നരുകിലായി
എന്നെയും നോക്കി നീ വിതുമ്പിയോ.
ആര്‍ദ്രമാം നിന്റെ ഇളം
തലോടലില്‍ കൊഴിഞ്ഞതെത്ര യാമങ്ങള്‍.
നിന്റെ കുളിരില്‍ എന്റെ ബാല്യം
ഓടിനടന്നെത്ര തൊടികളില്‍.
കാര്‍മേഘച്ചുരുളഴിഞ്ഞതില്‍നിന്നുതിരും
നിന്‍ പുന്ചിരികായി
കാത്തിരിപ്പൂ ഞാനിന്നും ഉമ്മറത്തിണ്ണയില്‍.
ഇന്നു നീ വന്നു ചേരുമെങ്കില്‍
നിന്റെ പാട്ടില്‍ ഞാനുറങ്ങീടും
രാവുണരോളവും.
Friday, August 3, 2007
യക്ഷി
ഇരുള്‍മൂടിയ നിലാവിലന്നു ഞാന്‍
ഇലഞ്ഞിമര തണലിലൂടെ നടക്കവേ
ഇതള്‍വിട്ടു പൂത്തൊരാ പാലതന്‍
പൂമണം എന്നെ മയക്കവേ
ചെറുതായി ഉലഞ്ഞോ,
പലതന്‍ കൊമ്പില്‍നിന്നുയര്‍ന്നോ,
പാതിരാപക്ഷിതന്‍ ചിറകടി ഒച്ചകള്‍
നെന്ചിന്റെ ഉള്ളില്‍ ചിരിക്കുന്നു ചിലങ്കകള്‍
എന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ടോടി
മറഞ്ഞാ കരിമ്പൂച്ചകള്‍
എന്റെ മുമ്പേ നടക്കും നിഴല്‍
എന്നെ നോക്കി ഒരു മാത്ര ചിരിച്ചുവോ
കാലമുറങ്ങും പാറക്കെട്ടുകള്‍ക്കുള്ളില്‍-
നിന്നുരുകി ഒലിക്കുന്നു ചൊരപ്പാടുകള്‍
പിച്ചിചീന്തിയ പച്ചമാംസത്തിന്നരുകില്‍
നിന്നുച്ചത്തില്‍ കേട്ടുവോ അട്ടഹാസങ്ങള്‍
കൂര്‍ത്തപല്ലില്‍ നിന്നിറ്റിറ്റു
വീഴുന്നുചോരത്തുള്ളികള്‍
കണ്ടുഞാനെന്നിലുറങ്ങും
യക്ഷിയെ തെളിനീരുറവയില്‍
ഇലഞ്ഞിമര തണലിലൂടെ നടക്കവേ
ഇതള്‍വിട്ടു പൂത്തൊരാ പാലതന്‍
പൂമണം എന്നെ മയക്കവേ
ചെറുതായി ഉലഞ്ഞോ,
പലതന്‍ കൊമ്പില്‍നിന്നുയര്‍ന്നോ,
പാതിരാപക്ഷിതന്‍ ചിറകടി ഒച്ചകള്‍
നെന്ചിന്റെ ഉള്ളില്‍ ചിരിക്കുന്നു ചിലങ്കകള്‍
എന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ടോടി
മറഞ്ഞാ കരിമ്പൂച്ചകള്‍
എന്റെ മുമ്പേ നടക്കും നിഴല്‍
എന്നെ നോക്കി ഒരു മാത്ര ചിരിച്ചുവോ
കാലമുറങ്ങും പാറക്കെട്ടുകള്‍ക്കുള്ളില്‍-
നിന്നുരുകി ഒലിക്കുന്നു ചൊരപ്പാടുകള്‍
പിച്ചിചീന്തിയ പച്ചമാംസത്തിന്നരുകില്‍
നിന്നുച്ചത്തില്‍ കേട്ടുവോ അട്ടഹാസങ്ങള്‍
കൂര്‍ത്തപല്ലില്‍ നിന്നിറ്റിറ്റു
വീഴുന്നുചോരത്തുള്ളികള്‍
കണ്ടുഞാനെന്നിലുറങ്ങും
യക്ഷിയെ തെളിനീരുറവയില്‍
Sunday, June 10, 2007
ഇരുട്ടിന്റെ ആത്മാവ്
എം ടി യുടെ ഇരുട്ടിന്റെ ആത്മാവ് എന്ന കഥയെ ആസ്പദമാക്കിയുള്ള കവിത ആ വലിയ കലാകാരന് സമര്‍ പ്പിച്ച് കൊണ്ട്.
ഇരുട്ടിലുരുകും മെഴുകുതിരി
പോലെയെന്‍ ഹൃദയത്തിലിറ്റു
വീഴുന്നാ നിലവിളികള്‍
ഇടനെഞ്ചുലക്കും വട്ടത്തിലലയ്ക്കുമാ
ആത്മാവിനെ ആരറിയുന്നു.
കിലുങ്ങുന്ന ചങ്ങലകളിളകുമ്പോള്‍
ഒലിക്കുന്നതിന്‍ തുമ്പിലൂടാ
വ്രണപ്പാടുകള്‍ ഇരുട്ടിലുയരു
മട്ടഹാസത്തിന്‍ ഒടുവില്‍
ഒരു ചെറു നൊമ്പരമായാ വാക്കുകള്‍
എനിക്ക് ഭ്രാന്തില്ലാ
എനിക്ക് ഭ്രാന്തില്ലാ -
കരളുരുകുമൊരിളം മനസ്സുണ്ടായിരുന്നതി-
ന്നകലുകയായറിഞ്ഞില്ല ഞാനും
ഇരുട്ട് ചിരിക്കുമാ ചായ്പ്പതിന്‍
കോണിലൊളിച്ച് നില്ക്കുമീ
ജീവനതിനും ഇളം കാറ്റിലിന്ന് നീറുമാ
വ്രണങ്ങളോരോന്നും അറിയില്ലവനതൊന്നും
ചിരിക്കും ചിലപ്പോഴവന്‍ പിന്നെതളര്‍ ന്നിരിക്കും
ഉറക്കെ കരയുമൊടുവില്‍
എനിക്ക് ഭ്രാന്തില്ലാ... എനിക്ക് ഭ്രാന്തില്ലാ ...
ഇരുട്ടിലുരുകും മെഴുകുതിരി
പോലെയെന്‍ ഹൃദയത്തിലിറ്റു
വീഴുന്നാ നിലവിളികള്‍
ഇടനെഞ്ചുലക്കും വട്ടത്തിലലയ്ക്കുമാ
ആത്മാവിനെ ആരറിയുന്നു.
കിലുങ്ങുന്ന ചങ്ങലകളിളകുമ്പോള്‍
ഒലിക്കുന്നതിന്‍ തുമ്പിലൂടാ
വ്രണപ്പാടുകള്‍ ഇരുട്ടിലുയരു
മട്ടഹാസത്തിന്‍ ഒടുവില്‍
ഒരു ചെറു നൊമ്പരമായാ വാക്കുകള്‍
എനിക്ക് ഭ്രാന്തില്ലാ
എനിക്ക് ഭ്രാന്തില്ലാ -
കരളുരുകുമൊരിളം മനസ്സുണ്ടായിരുന്നതി-
ന്നകലുകയായറിഞ്ഞില്ല ഞാനും
ഇരുട്ട് ചിരിക്കുമാ ചായ്പ്പതിന്‍
കോണിലൊളിച്ച് നില്ക്കുമീ
ജീവനതിനും ഇളം കാറ്റിലിന്ന് നീറുമാ
വ്രണങ്ങളോരോന്നും അറിയില്ലവനതൊന്നും
ചിരിക്കും ചിലപ്പോഴവന്‍ പിന്നെതളര്‍ ന്നിരിക്കും
ഉറക്കെ കരയുമൊടുവില്‍
എനിക്ക് ഭ്രാന്തില്ലാ... എനിക്ക് ഭ്രാന്തില്ലാ ...
Thursday, June 7, 2007
തുമ്പ
പുലരിയിലൂറും
നിലാവിലിന്നു ഞാന്‍
ഇറങ്ങി നടന്നോരൊ
തൊടികള്‍ തോറും
കണടില്ല നിന്നേയെങ്ങും
ഓര്‍മയിലൊരു മുത്തുപോലെ...
അന്നു ഞാനെന്‍ കൂട്ടുകാരുമായി
എത്ര നുള്ളി നിന്‍ പൂവുകള്‍
ഓടിക്കിതച്ചെത്തും
ഞങ്ങളെ നോക്കിക്കൊണ്ടാ
വേലിക്കരികില്‍ നീ
നിന്നതോര്‍ത്തു ഞാന്‍
തിരു മുറ്റത്തെഴുതിയ
പൂക്കളങളില്‍ വെറും
കടലാസു പൂവുകള്‍ മാത്രം
ഊഞാലുറങ്ങും മര ച്ചില്ലകളില്‍
കളിച്ചൊരാ ബാല്യും അകന്ന-
തറിഞില്ല ഞാന്‍.
നിലാവിലിന്നു ഞാന്‍
ഇറങ്ങി നടന്നോരൊ
തൊടികള്‍ തോറും
കണടില്ല നിന്നേയെങ്ങും
ഓര്‍മയിലൊരു മുത്തുപോലെ...
അന്നു ഞാനെന്‍ കൂട്ടുകാരുമായി
എത്ര നുള്ളി നിന്‍ പൂവുകള്‍
ഓടിക്കിതച്ചെത്തും
ഞങ്ങളെ നോക്കിക്കൊണ്ടാ
വേലിക്കരികില്‍ നീ
നിന്നതോര്‍ത്തു ഞാന്‍
തിരു മുറ്റത്തെഴുതിയ
പൂക്കളങളില്‍ വെറും
കടലാസു പൂവുകള്‍ മാത്രം
ഊഞാലുറങ്ങും മര ച്ചില്ലകളില്‍
കളിച്ചൊരാ ബാല്യും അകന്ന-
തറിഞില്ല ഞാന്‍.
നിഴല്‍
ഇന്നലെ കണ്ടപ്പോള്‍
പറയാന്‍ തോന്നിയോരാ വാക്കുകള്‍
മറന്നതെന്തെന്നറിയില്ല
നിന്‍ മിഴിയിലൂറും നിനവിന്‍
തീരത്തു നില്‍ക്കുന്നു
ഞാനിന്നു മൂകം
പോകും വഴിയിലെല്ലാം
എന്‍ കൂടെ നീയെന്തിനു
പോരുന്നിതേകയായ്
കാണാന്‍ കൊതിച്ചോരു നേരം
പിന്നിലൊളിച്ചതും
അറിഞില്ല ഞാന്‍
ഉച്ചവെയിലിന്‍ നേരത്തെന്‍
ഇഷ്ട് തോഴിയായെന്‍
നെഞ്ചിലുറങി
ക്കിടന്നതെന്തെ നീ
സന്ധ്യ മയങിയ നേരം
കണ്ടില്ല എന്‍ തോഴിയേ
പിന്നെയെങും....
പറയാന്‍ തോന്നിയോരാ വാക്കുകള്‍
മറന്നതെന്തെന്നറിയില്ല
നിന്‍ മിഴിയിലൂറും നിനവിന്‍
തീരത്തു നില്‍ക്കുന്നു
ഞാനിന്നു മൂകം
പോകും വഴിയിലെല്ലാം
എന്‍ കൂടെ നീയെന്തിനു
പോരുന്നിതേകയായ്
കാണാന്‍ കൊതിച്ചോരു നേരം
പിന്നിലൊളിച്ചതും
അറിഞില്ല ഞാന്‍
ഉച്ചവെയിലിന്‍ നേരത്തെന്‍
ഇഷ്ട് തോഴിയായെന്‍
നെഞ്ചിലുറങി
ക്കിടന്നതെന്തെ നീ
സന്ധ്യ മയങിയ നേരം
കണ്ടില്ല എന്‍ തോഴിയേ
പിന്നെയെങും....
Subscribe to:
Posts (Atom)
